ധോണി, ഡിവില്ലിയേഴ്‌സ് എന്നിവരോടൊപ്പമുള്ള ബാറ്റിംഗ് ആസ്വദിക്കുന്നുണ്ടെന്ന് വിരാട് കോഹ്‌ലി

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കൊപ്പവും റോയൽ ചലഞ്ചേഴ്സിൽ തന്റെ ടീം അംഗമായ എ.ബി ഡിവില്ലേഴ്‌സിന് ഒപ്പവുമുള്ള ബാറ്റിംഗ് താൻ കൂടുതൽ ആസ്വദിക്കുന്നുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. തന്റെ കൂടെ വേഗത്തിൽ ഓടാൻ കഴിയുന്ന താരങ്ങളെയാണ് തനിക്കിഷ്ട്ടം എന്നും ബാറ്റ് ചെയ്യുമ്പോൾ പരസ്പരം കൂടുതൽ സംസാരിക്കാറില്ലെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ 150ൽ കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് എ.ബി ഡിവില്ലേഴ്‌സ്.

2014ലെ ഇംഗ്ലണ്ട് പരമ്പരയാണ് തന്റെ കരിയറിലെ ഏറ്റവും മോശം സമയമെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ആ സമയത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ഞാൻ പരാജയപ്പെടുമെന്ന് എനിക്ക് ഉറപ്പ് തോന്നിയെന്നും അത് തന്നെ മാനസികമായി തകർത്തെന്നും വിരാട് കോഹ്‌ലി പറഞ്ഞു. തുടർന്ന് അത്തരത്തിൽ ഒരിക്കലും ഞാൻ ചിന്തിക്കിലെന്ന് ഉറപ്പിച്ചെന്നും ഇംഗ്ലണ്ടിനെതിരെ കൂടുതൽ റൺസ് നേടുന്നതിലായി തന്റെ ശ്രദ്ധയെന്നും വിരാട് കോഹ്‌ലി പറഞ്ഞു. മുൻ ഇംഗ്ലണ്ട് താരവും ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്‌ലിയുടെ ടീം അംഗവുമായ കെവിൻ പീറ്റേഴ്സണുമായി ഇൻസ്റ്റാഗ്രാമിൽ നടത്തിയ അഭിമുഖത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മനസുതുറന്നത്‌.

Advertisement