ഇക്കാർഡിയില്ലാതെ ഇന്റർ മിലാന്റെ പ്രമോ

- Advertisement -

അർജന്റീനയുടെ സൂപ്പർ താരം മൗരോ ഇക്കാർഡിയില്ലാതെ ഇന്റർ മിലാന്റെ പ്രമോ. ഇക്കാർഡിയും ഇന്റർ മിലാനും തമ്മിലുള്ള ബന്ധം വഷളാവുന്നതിനു തെളിവായിട്ടാണ് ഇറ്റാലിയൻ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാർഡിയെ ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഇന്റർ മിലാൻ മാറ്റിയിരുന്നു. ഇക്കാർഡിയെ മാറ്റി ഗോൾ കീപ്പർ ഹാൻഡനോവിചിനെ ക്യാപ്റ്റനായി ക്ലബ് നിയമിച്ചതിൽ രോഷാകുലനായ ഇക്കാർഡി ഇന്റർ മിലാനായി കളിക്കില്ല എന്ന് തീരുമാനത്തിൽ എത്തിയാതായി റിപ്പോർട്ടുകൾ വന്നിരുന്നു.

പിന്നീട് ഇത് നിഷേധിച്ച ഇക്കാർഡി കാൽമുട്ടിലെ പരിക്കാണ് താൻ കളിക്കാത്തതിന് കാരണം എന്നും പറഞ്ഞിരുന്നു. ക്യാപ്റ്റൻ ഹാൻഡനോവിച്, പെരിസിച്, മാർട്ടിനെസ്സ്, ഡെ വ്രിജ്‌ എന്നിവരാണ് ഇന്ററിന്റെ പ്രമോയിൽ ഉള്ളത്. റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെ ഇക്കാർഡി മാഡ്രിഡിൽ പോകുമെന്നുള്ള തരത്തിൽ വാർത്തകൾ വ്യാപകമാവുകയാണ്.

Advertisement