വിനിഷ്യസിന് ഗുരുതര പരിക്ക്, ബ്രസീൽ അരങ്ങേറ്റം നഷ്ടമാകും

- Advertisement -

റയൽ മാഡ്രിഡിന്റെ ബ്രസീൽ താരം വിനിഷ്യസ് ജൂനിയറിന് ഗുരുതര പരിക്ക്. കാലിലെ ലിഗമെന്റിന് പരിക്കേറ്റ താരത്തിന് ചുരുങ്ങിയത് 2 മാസമെങ്കിലും പുറത്തിരിക്കേണ്ടി വരുമെന്ന് റയൽ സ്ഥിതീകരിച്ചു. ഇതോടെ സൗഹൃദ മത്സരങ്ങൾക്കായുള്ള സീനിയർ ബ്രസീൽ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരത്തിന്റെ അരങ്ങേറ്റം വൈകുമെന്ന് ഉറപ്പായി.

അയാൽസിന് എതിരെ 4-1 ന് തോറ്റ് ചാമ്പ്യൻസ് ലീഗിന് പുറത്തായ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് താരത്തിന് പരിക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷമേ താരത്തിന് എത്രകാലം പുറത്തിരിക്കേണ്ടി വരൂ എന്നതിന് ശെരിയായ കണക്ക് ലഭ്യമാകൂ.

Advertisement