5000 ഏകദിന റണ്‍സ് തികച്ച് ഫാഫ് ഡു പ്ലെസി

ദക്ഷിണാഫ്രിക്കയ്ക്കായി 5000 ഏകദിന റണ്‍സ് സ്വന്തമാക്കി ഫാഫ് ഡു പ്ലെസി. ഇന്ന് തന്റെ 125ാം ഇന്നിംഗ്സിലാണ് ദക്ഷിണാഫ്രിക്കയുടെ നായകന്‍ ഈ നേട്ടം കൊയ്യുന്നത്. ഈ നേട്ടം ഡു പ്ലെസിയെക്കാള്‍ വേഗത്തില്‍ മറ്റു രണ്ട് താരങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഹാഷിം അംലയും എബി ഡി വില്ലിയേഴ്സുമാണ് 125ല്‍ കുറവ് ഇന്നിംഗ്സില്‍ നിന്ന് ഈ നേട്ടം കൈവരിച്ച താരങ്ങള്‍.

ഹാഷിം അംല 101 ഇന്നിംഗ്സുകളിലും എബി ഡി വില്ലിയേഴ്സ് 124 ഇന്നിംഗ്സുകളിലും ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഫാഫ് ഡു പ്ലെസിയ്ക്ക് പിന്നിലായി ഗ്രെയിം സ്മിത്ത് 131 റണ്‍സുമായി നാലാം സ്ഥാനത്ത് നിലകൊള്ളുന്നു.