ഇബ്രാഹിമോവിച് ചുവപ്പ് വാങ്ങിയെങ്കിലും മിലാന് വിജയം

20210410 233946
Credit: Twitter

എ സി മിലാൻ വിജയ വഴിയിൽ തിരികെയെത്തി. എ സി മിലാൻ ഇന്ന് സീരി എയിൽ പാർമയെ 3-1ന് പരാജയപ്പെടുത്തി. അവസാന മുപ്പതു മിനുട്ടോളം പത്തു പേരുമായി കളിച്ചായിരുന്നു വിജയം. മികച്ച രീതിയിൽ തുടങ്ങിയ മിലാൻ റെബികിലൂടെ എട്ടാം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ഇബ്രഹിമോവിചിന്റെ അസിസ്റ്റിൽ ആയിരുന്നു ആ ഗോൾ‌. ആദ്യ പകുതിയിൽ തന്നെ കെസ്സിയിലൂടെ മിലാൻ രണ്ടാം ഗോളും നേടി.

രണ്ടാം പകുതിയിൽ മത്സരത്തിന്റെ 60ആം മിനുട്ടിൽ ഇബ്രാഹിമോവിച് ചുവപ്പ് കണ്ട് പുറത്തു പോയതോടെ മിലാൻ സമ്മർദ്ദത്തിലായി. 66ആം മിനുട്ടിൽ കാഗ്ലിയോലോ പാർമയ്ക്ക് വേണ്ടി ഒരു ഗോളും നേടി. അവസാനം 90ആം മിനുട്ടിൽ ലിയോയുടെ സ്ട്രൈക്ക് മിലാന്റെ മൂന്നാം ഗോളും മൂന്ന് പോയിന്റും ഉറപ്പിച്ചു

ഈ ജയത്തോടെ 63 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് മിലാൻ. ഒന്നാമതുള്ള ഇന്ററിന് 71 പോയിന്റാണ് ഉള്ളത്. ഇന്റർ ഒരു മത്സരം കുറവാണ് കളിച്ചത്.