ഇബ്രാഹിമോവിചിന് പരിശീലനത്തിനിടെ പരിക്ക്, എ സി മിലാന് തിരിച്ചടി

- Advertisement -

സീസൺ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പരിശീലനം നടത്തുക ആയിരുന്ന എ സി മിലാൻ താരം ഇബ്രാഹിമോവിചിന് പരിക്ക്‌. താരത്തിന്റെ പരിക്ക് സാരമുള്ളതാണ് എന്നാണ് ആദ്യ റിപ്പോർട്ടുകൾ. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ പരിക്ക് എത്ര കാലം ഇബ്രയെ പുറത്തിരുത്തൂ എന്ന് പറയാൻ ആവുകയുള്ളൂ‌.

ഇബ്രഹിമോവിച് ഈ സീസണിൽ ഇനി കളിച്ചേക്കില്ല എന്നാണ് ഇറ്റലിയിൽ നിന്ന് വരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്ച മാത്രമായിരുന്നു ഇബ്രാഹിമോവിച് സ്വീഡനിൽ നിന്ന് മടങ്ങി എത്തിയത്. യൂറോപ്യൻ യോഗ്യതയ്ക്ക് വേണ്ടി പരിശ്രമിക്കുന്ന എ സി മിലാന് ഇബ്രാഹിമോവിചിന്റെ പരിക്ക് വലിയ തിരിച്ചടിയാകും. ജൂൺ രണ്ടാം വാരം മുതൽ ലീഗ് പുനരാരംഭിക്കാൻ ആകും എന്ന പ്രതീക്ഷയിലാണ് ഇറ്റലിയിലെ ക്ലബുകൾ ഉള്ളത്.

Advertisement