സൗത്ത് ഏഷ്യന്‍ ഗെയിംസ് ഡോപ്പിംഗ് പരാജയം, പാക്കിസ്ഥാന് അഞ്ച് മെഡലുകള്‍ നഷ്ടമാകും

സൗത്ത് ഏഷ്യന്‍ ഗെയിംസിലെ ഡോപ്പിംഗ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ പാക്കിസ്ഥാന് അഞ്ച് മെഡലുകള്‍ നഷ്ടമാകും. പുറത്ത് വരുന്ന വാര്‍ത്ത പ്രകാരം മൂന്ന് പാക്കിസ്ഥാനി താരങ്ങളാണ് ഡോപ്പിംഗില്‍ പരാജയപ്പെട്ടത്. രണ്ട് സ്വര്‍ണ്ണ മെഡല്‍ ജേതാക്കളും ഒരു വെങ്കല മെഡല്‍ ജേതാവുമാണ് ഡോപ്പിംഗില്‍ പരാജയപ്പെട്ടത്.

ഇവരുടെ വ്യക്തിഗത മെഡലുകള്‍ക്ക് പുറമെ രണ്ട് റിലേ വെങ്കല മെഡലും പാക്കിസ്ഥാന് നഷ്ടമാകും.