ഫിയൊറെന്റിനയിൽ മൂന്ന് താരങ്ങൾക്ക് കൊറോണ

- Advertisement -

ഇറ്റലിയിലെ ഫുട്ബോൾ പുനരാരംഭിക്കൽ വൈകാൻ തന്നെയാണ് സാധ്യത. ഇപ്പോൾ പുതുതായ ഇറ്റാലിയൻ ക്ലബായ ഫിയൊറെന്റിനയിലും കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. മൂന്ന് താരങ്ങൾക്ക് ഉൾപ്പെടെ ക്ലബിലെ ആറു പേർക്ക് ആണ് കൊറോണ പോസിറ്റീവ് ആയത്. പരിശീലനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് കൊറോണ കണ്ടെത്തിയത്.

ഇതോടെ ലീഗിൽ പരിശീലനം പുനരാരംഭിക്കാനുള്ള നീക്കം പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം ടൊറീനോ ക്ലബിലെ ഒരു താാത്തിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇരു ക്ലബുകളും താരങ്ങളുടെ പേര് വ്യക്തമാക്കിയില്ല. എന്തായാലും ഇറ്റലിയിൽ ഫുട്ബോൾ പുനരാരംഭിക്കരുത് എന്ന വാദങ്ങൾക്ക് ഈ ഫലങ്ങൾ കരുത്തേകും.

Advertisement