സോണിന്റെ സൈനിക സേവനം പൂർത്തിയായി, അവിടെയും പുരസ്കാരം

- Advertisement -

ദക്ഷിണ കൊറിയൻ താരമായ സോണിന്റെ സൈനിക സേവനം പൂർത്തിയായി. നാലാഴ്ച നീളുന്ന സൈനിക സേവനം നിർബന്ധമായും സോണിന് ചെയ്യേണ്ടതുണ്ടായിരുന്നു. അതാണ് പൂർത്തിയായത്. പ്രീമിയർ ലീഗ് റദ്ദാക്കിയിരിക്കുന്ന സമയം സൈനിക സേവനത്തിനായി താരം ഉപയോഗിക്കുകയായിരുന്നു. സൈനിക സേവനത്തിലും സോൺ തിളങ്ങി എന്നു പറയാം. അവിടെ ഏറ്റവും മികച്ച പ്രകടനത്തിന് ലഭിക്കുന്ന പ്രത്യേക പുരസ്കാരം സോണിന് ലഭിച്ചു.

താരം ഇനി ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഒരോ ദക്ഷിണ കൊറിയക്കാരനും നിർബന്ധമായും 21 മാസം സൈനിക സേവനം നടത്തേണ്ടതുണ്ട്. എന്നാൽ കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയത് കൊണ്ട് സോണിന് ആ സൈനിക സേവനത്തിൽ ഇളവ് ലഭിച്ചിരുന്നു. അതുകൊണ്ട് ആണ് 4 ആഴ്ചയായി സോണിന്റെ സേവനം ഒതുങ്ങിയത്.

Advertisement