ഡിബാലയുടെ ഇരട്ട അസിസ്റ്റ്, റോമ വിജയത്തോടെ മൂന്നാം സ്ഥാനത്ത്

Newsroom

20230205 003241

എഎസ് റോമ ഇന്ന് നടന്ന സീരി എ മത്സരത്തിൽ എംപോളിയെ 2-0ന് പരാജയപ്പെടുത്തി. ആദ്യ 6 മിനിറ്റിൽ തന്നെ റോമ രണ്ട് ഗോളുകൾ നേടിയിരുന്നു. രണ്ടാം മിനിറ്റിൽ ഡിബാലയുടെ അസിസ്റ്റിൽ നിന്ന് ഇബാനസ് ആണ് ആദ്യ ഗോൾ കണ്ടെത്തിയത്. വെറും 4 മിനിറ്റിനുള്ളിൽ ഡിബാലയുടെ സഹായത്തോടെ മറ്റൊരു ഗോളുമായി ടാമി എബ്രഹാം റോമയുടെ ലീഡ് ഇരട്ടിയാക്കി. എംപോളി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ജോസെയുടെ ഡിഫൻസീവ് ലൈൻ ബ്രേക്ക് ചെയ്യാൻ അവർക്ക് ആയില്ല.

റോമ 002454

ഡിബാലയുടെ രണ്ട് അസിസ്റ്റുകളും പ്രകടനവും ഇന്ന് കളിയുടെ ഗതി തീരുമാനിക്കുന്നതിൽ നിർണായകമായി. ഈ ജയത്തോടെ 20 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി എഎസ് റോമ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.