ഫിഫ മഞ്ചേരിയെയും ഞെട്ടിച്ച് ബി എഫ് സി പാണ്ടിക്കാട്

Newsroom

Picsart 23 02 04 23 52 30 319

അഖിലേന്ത്യാ സെവൻസിൽ ഈ സീസണിൽ അട്ടിമറികൾ നടത്തുന്നതിൽ വിദഗ്ദ്ധരായി മാറിയിരിക്കുകയാണ് ബി എഫ് സി പാണ്ടിക്കാട്. കരിങ്ങനാട്-കുപ്പുത്ത് അഖിലേന്ത്യാ സെവൻസിൽ ബിഎഫ്‌സി പാണ്ടിക്കാട് ഫിഫ മഞ്ചേരിയെ ആണ് ഇന്ന് തോൽപ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരം 1-1 എന്ന നിലയിൽ ആണ് അവസാനിച്ചത്. തുടർന്ന് കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. അവിടെയും കാര്യങ്ങൾ തുല്യമായി തുടർന്നതിലൂടെ കളി ടോസിലേക്ക് നീങ്ങി.

ഫിഫ മഞ്ചേരി 23 02 04 23 53 03 538

ടോസിൽ ഇത്തവണ ഭാഗ്യം ഫിഫ മഞ്ചേരിക്ക് ഒപ്പം നിന്നില്ല. ബി എഫ് സി പാണ്ടിക്കാട് അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഈ സീസണിൽ ഇതാദ്യമായല്ല ബി എഫ് സി പാണ്ടിക്കാട് ഒരു വലിയ ടീമിനെ വിറപ്പിച്ചുന്നത്. നേരത്ത്ർ സൂപ്പർ സ്റ്റുഡിയോ മലപ്പുറവുൻ റോയൽ ട്രാവൽസ് കോഴിക്കോടും
പാണ്ടിക്കാടിനു മുന്നിൽ പരാജയപ്പെട്ടിരുന്നു.