അവസാന നിമിഷം ജെക്കോ റോമയുടെ രക്ഷകൻ

- Advertisement -

സീരി എയിൽ റോമയ്ക്ക് നാടകീയ തുടക്കം. ഇന്ന് നടന്ന ലീഗിലെ റോമയുടെ ആദ്യ മത്സരത്തിൽ ടൊറീനോയ്ക്ക് എതിരെ അവസാന നിമിഷത്തിലെ ഗോളാണ് റോമയെ രക്ഷിച്ചത്. ടൊറീനോയുടെ ഹോമിൽ നടന്ന കളിയിൽ ജെക്കോ ആണ് 90ആം മിനുട്ടിൽ റോമയ്ക്കായി ഗോൾ നേടിയത്. ഗോൾ രഹിതമായി മുന്നേറിയ കളി ആ ഏക ഗോളിന്റെ ബലത്തിൽ റോമ ജയിക്കുകയായിരുന്നു.

റോമയിലേക്ക് പുതുതായി എത്തിയ യുവതാരം പാട്രിക് ക്ലുയിവേർട്ടാണ് ജെക്കോയ്ക്ക് ഗോൾ അവസരം ഒരുക്കിയത്. ക്ലുയിവേർട്ടിന്റെ വിങ്ങിലേക്കുള്ള ഒറ്റയ്ക്കുള്ള കുതിപ്പും അതിനു ശേഷം കൊടുത്ത ക്രോസും ടൊറീനോ ഡിഫൻസിനെ തളർത്തി. കഴിഞ്ഞ സീസണിൽ റോമയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്കും ചാമ്പ്യൻസ് ലീഗ് സെമിയിലേക്കുമുള്ള മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള ജെക്കോ ആദ്യ മത്സരത്തിൽ തന്നെ സ്കോർ ചെയ്തത് റോമ ആരാധകർക്ക് ഇരട്ടി സന്തോഷമായി.

Advertisement