റൊണാൾഡോയുമായി കൂട്ടിയിടിച്ചു, ചീവോ ഗോൾ കീപ്പർക്ക് പരിക്ക്

- Advertisement -

യുവന്റസിൽ അരങ്ങേറിയ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായി കൂട്ടിയിടിച്ച്‌ ചീവോ ഗോള്‍കീപ്പറിന് പരിക്ക്. ചീവോയുടെ ഗോളി സ്റ്റീഫനോ സോറെന്റിനോയ്ക്കാണ് റൊണാള്ഡോയുമായുള്ള കൂട്ടിയിടിയിൽ പരിക്കേറ്റത്. അവസാന മിനിറ്റില്‍ ക്രോസ് കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടെ ചീവോ ഗോള്‍കീപ്പറുടെ മുഖം റൊണാള്‍ഡോയുടെ തുടയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താരം ബോധ രഹിതനായിരുന്നു, സ്‌ട്രെച്ചറിലാണ് താരം കാലം വിട്ടത്.

ചീവോ ഗോൾ കീപ്പർ സോറെന്റിനോയ്ക്ക് മൂക്കിന്റെ പാലം ഒടിഞ്ഞതിനു പുറമെ തോളിനും പരിക്കുണ്ട്. യുവന്റസ് അരങ്ങേറ്റത്തിൽ ക്രിസ്റ്റിയാനോ ഗോളടിച്ചില്ലെങ്കിലെന്താ തനിക്കൊരു ബുൾസ് ഐ താരം സാധിച്ചില്ലേ എന്ന് തമാശരൂപേണ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടിട്ടുണ്ട് താരം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചീവോയെ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് പരാജയപ്പെടുത്തിയത്.

Advertisement