ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് യുവന്റസ് പരിശീലകൻ അലെഗ്രി. താൻ റൊണാൾഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഒക്കെ കേൾക്കാറുണ്ട്. എന്നാൽ ആ വാർത്തകൾ ഒന്നും ശരിയല്ല എന്ന് അലെഗ്രി പറഞ്ഞു. റൊണാൾഡോ ഈ സീസണിൽ യുവന്റസിൽ തന്നെ തുടരും എന്ന് അലെഗ്രി പറഞ്ഞു. റൊണാൾഡോ ഒരിക്കൽ പോലും ക്ലബ് വിടാൻ ആവശ്യപ്പെട്ടിട്ടില്ല എന്നും അലെഗ്രി പറഞ്ഞു.
റൊണാൾഡോ മികച്ച രീതിയിൽ പരിശീലനം നടത്തുന്നുണ്ട് എന്നും സീസണ് അദ്ദേഹം തയ്യാറാണ് എന്നും അലെഗ്രി പറഞ്ഞു. നാളെ സീരി എ യിലെ ആദ്യ മത്സരത്തിന് തയ്യാറാവുകയാണ് അലെഗ്രിയും യുവന്റസും. നേരത്തെ റൊണാൾഡോയും താൻ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ നിരസിച്ച് രംഗത്ത് എത്തിയിരുന്നു. റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് പോകും എന്നും പി എസ് ജിയിലേക്ക് പോകും എന്നുമായിരുന്നു അഭ്യൂഹങ്ങൾ.