റൊണാൾഡോയടിച്ചു, സൗഹൃദ മത്സരത്തിൽ എട്ടു ഗോൾ ജയവുമായി യുവന്റസ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീ സീസൺ മത്സരങ്ങളിൽ വിജയക്കുതിപ്പ് തുടരുന്ന യുവന്റസിന് മറ്റൊരു വിജയം കൂടി. യുവന്റസിന്റെ തന്നെ അണ്ടർ 23 ടീമിനോടായിരുന്നു ഇന്നത്തെ ജയം. എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് ജൂനിയർ ടീമിനെ യുവന്റസ് പരാജയപ്പെടുത്തിയത്. റെക്കോർഡ് സൈനിംഗുമായി ടൂറിനിൽ എത്തിയ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും പ്രീ സീസൺ പരിശീലന മത്സരത്തിൽ ഗോളടിച്ചു.

രണ്ടാം പകുതിയിൽ ടീമിനെ മൊത്തമായി മാറ്റിയാണ് കോച്ച് മാക്സിമില്യനോ അല്ലെഗ്രി കളത്തിൽ ഇറക്കിയത്. പുതുതായെത്തിയ താരങ്ങൾക്ക് കൂടുതൽ സ്‌പേസ് നല്കാൻ അദ്ദേഹം ശ്രദ്ധിച്ചു. റൊണാൾഡോയ്ക്ക് പുറമെ ടീമിൽ പുതുതായെത്തിയ ബൊനുചി, കാന്സലോ എന്നിവരും ഗോളടിച്ചു. ഡൈബാല, യാനിക്, ബെർണാഡെസ്കി, മറ്റൗടി എന്നി താരങ്ങളാണ് മറ്റു ഗോളുകൾ നേടിയത്. യുവന്റസ് ട്രെയിനിങ് സെന്ററിൽ വെച്ചായിരുന്നു മത്സരം നടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial