സാരിക്ക് കീഴിൽ റൊണാൾഡോക്ക് പുതിയ ചുമതല, ഇനി CR9?

പുതുതായി യുവന്റസ് പരിശീലകനായ മൗറീസിയോ സാരിക്ക് കീഴിൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോക്ക് പുതിയ ചുമതല വന്നേക്കും. നിലവിൽ വിങ്ങിൽ കളിക്കുന്ന താരത്തെ ആക്രമണ നിരയിൽ  നമ്പർ 9 റോളിൽ കളിപ്പിക്കാനാണ് സാരിയുടെ ശ്രമം. നിലവിൽ ഫ്രാൻസിൽ അവധി ആഘോഷിക്കുന്ന താരത്തെ ഇക്കാര്യങ്ങൾ സാരി നേരിട്ട് ബോധ്യപ്പെടുത്തിയതായി ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഇതോടെ റൊണാൾഡോ ഇനി CR9 എന്നാകുമോ എന്നും ആരാധകർക്കിടയിൽ ചർച്ചകൾ തുടങ്ങി.

റൊണാൾഡോയെ സീരി എ റെക്കോർഡുകൾ തകർക്കാൻ സഹായിക്കുന്നതിനൊപ്പം ടീമിൽ ഗോളുകൾ ഉറപ്പാക്കുക എന്നതും സാരിയുടെ ശ്രമമാണ്. നാപോളിയിൽ സാരിക്ക് കീഴിൽ ഹിഗ്വെയ്ൻ തീർത്ത സീരി എ റെക്കോർഡായ 36 ഗോളുകൾ എന്നത് മറികടക്കുക എന്നതാണ് റൊണാൾഡോയുടെ ലക്ഷ്യം. സാരിയെ പരിശീലകനായി നിയമിച്ചതിനോട് റൊണാൾഡോ അനുകൂലമായാണ് പ്രതികരിച്ചത്. യൂറോപ്പിലും മികച്ച നേട്ടങ്ങളാകും സാരിയും റൊണാൾഡോയും ലക്ഷ്യമിടുക.