“മെസ്സിക്ക് ഒപ്പം ഫോട്ടോ എടുക്കാനല്ല ഖത്തർ കോപയ്ക്ക് വന്നത്”

അർജന്റീനയ്ക്ക് ഇന്ന് കടുത്ത വെല്ലുവിളി തന്നെ ഖത്തർ നൽകും എന്ന മുന്നറിയിപ്പുമായി ഖത്തറിന്റെ പരിശീലകൻ ഫെലിക്സ് സാഞ്ചേസ്. ഇന്ന് കോപ അമേരിക്കയിലെ നിർണായ മത്സരത്തിൽ അർജന്റീനയും ഖത്തറും ഏറ്റുമുട്ടുന്നുണ്ട്. ഇന്ന് പരാജയപ്പെടുന്നവർ ടൂർണമെന്റിൽ നിന്ന് പുറത്ത് പോകും എന്ന അവസ്ഥയാണ്. ഖത്തർ ഇന്ന് അർജന്റീനയെ തോൽപ്പിക്കാൻ ആകും എന്ന പ്രതീക്ഷയിലാണ് എന്ന് സാഞ്ചേസ് പറഞ്ഞു.

തങ്ങൾ ഇവിടെ വന്നിരിക്കുന്നത് മെസ്സിയുമായി ഫോട്ടോ എടുത്ത് മടങ്ങാനല്ല. അർജന്റീനയെ തോൽപ്പിച്ച് പുറത്താക്കുക എന്നതല്ല ഇന്ന് വിജയിച്ച് തങ്ങൾ മുന്നേറുക എന്നതാണ് ലക്ഷ്യം എന്ന് സാഞ്ചേസ് പറഞ്ഞു. ഇന്ന് വിജയിച്ചാൽ എന്തായാലും ഖത്തറിന് യോഗ്യത ലഭിക്കും എന്നത് ഖത്തറിന്റെ താരങ്ങൾക്ക് ഊർജ്ജം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മെസ്സി ആണ് ലോകത്തെ മികച്ച താരം എന്നും, ഇന്ന് അർജന്റീനയാണ് ഫേവറിറ്റ്സ് എന്നും ഖത്തർ പരിശീലകൻ പറഞ്ഞു.