കൊറോണയിൽ നിന്നും മുക്തനായി ഡിബാല, ഐസോലേഷൻ അവസാനിപ്പിച്ചു

യുവന്റസ് ആരാധകർക്ക് ആശ്വാസം. അർജന്റീനിയൻ സൂപ്പർ താരം പൗലോ ഡിബാല കൊറോണയിൽ നിന്നും മുക്തനായി. യുവന്റസാണ് ഈ സന്തോഷ വാർത്ത സമുഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. കൊറോണ വൈറസ് ബാധയിൽ നിന്നും താരം റിക്കവറായതിനാൽ എത്രയും പെട്ടന്ന് ട്രെയിനിംഗിന് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഡിബാലക്ക് ഐസൊലേഷനിൽ തുടരേണ്ട ആവശ്യമില്ല.

കൊറോണ വൈറസ് പോസിറ്റീവായി റിപ്പോർട്ട് ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും ഡിബാല രോഗത്തിൽ നിന്ന് മുക്തി നേടാഞ്ഞത് ആരാധകരിൽ ആശങ്കകൾ ഉണ്ടാക്കിയിരുന്നു. യുവതാരത്തിന്റെ കാര്യത്തിൽ അശങ്ക പ്രകടിപ്പിച്ചിരുന്ന യുവന്റസ് തുടർച്ചായായി ടെസ്റ്റുകൾ നടത്തിയിരുന്നു. മറ്റൊരു യുവന്റസ് താരമായ റുഗാനിയുടെ കൊറോണ വൈറസ് ബാധ 35 ദിവസങ്ങൾക്ക് ശേഷമായിരുന്നു മാറിയത്. അവസാന നടത്തിയ ടെസ്റ്റിൽ വൈറസിന്റെ അളവ് കുറഞ്ഞത് ഡിബാലക്ക് പ്രതീക്ഷ നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ യുവന്റസ് ഒഫീഷ്യലായി പ്രഖ്യാപിച്ചത്.