ക്രിസ്റ്റന്റെ റോമയിൽ 2024 വരെ തുടരും

- Advertisement -

ഇറ്റാലിയൻ മിഡ്ഫീൽഡർ ബ്രയാൻ ക്രിസ്റ്റന്റെ റോമയുമായുള്ള തന്റെ കരാർ പുതുക്കി. 2024വരെയുള്ള കരാറിലാണ് ക്രിസ്റ്റന്റെ ഒപ്പുവെച്ചത്. 2018ൽ ആയിരുന്നു ക്രിസ്റ്റന്റെ റോമയിൽ എത്തിയത്. അന്നു മുതൽ താരം റോമ മിഡ്ഫീൽഡിലെ സ്ഥിര സാന്നിദ്ധ്യമാണ്. ഇതുവരെ 54 മത്സരങ്ങൾ ക്രിസ്റ്റന്റെ ക്ലബിനായി കളിച്ചിട്ടുണ്ട്. അഞ്ചു ഗോളുകളും താരം നേടി

കരാർ പുതുക്കിയതിൽ അതിയായ സന്തോഷം ഉണ്ട് എന്ന് ക്രിസ്റ്റന്റെ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. ഇതാണ് താൻ ആഗ്രഹിക്കുന്ന ക്ലബ്. ഈ ക്ലബിന് ഭാവിയിലേക്ക് വലിയ ലക്ഷ്യങ്ങളാണ് ഉള്ളത്. ആ ലക്ഷ്യത്തിലേക്ക് ക്ലബ് ഉടൻ തന്നെ എത്തും എന്നും ക്രിസ്റ്റന്റെ പറഞ്ഞു.

Advertisement