ബെയ്ല് സൂപ്പർ കോപ ഫൈനലിൽ കളിക്കില്ല

- Advertisement -

റയൽ മാഡ്രിഡിന്റെ ഫോർവേഡ് ഗരെത് ബെയ്ല് സൂപ്പർ കോപ ഫൈനലിൽ കളിക്കില്ല. ക്ലബ് തന്നെ ഔദ്യോഗികമായി ഈ കാര്യം അറിയിച്ചു. കാൽ മസിലിനേറ്റ പരിക്കാണ് ബെയ്ലിന് പ്രശ്നം. ഇന്നലെ നടന്ന സെമി പോരാട്ടത്തിലും ബെയ്ല് കളിച്ചിരുന്നില്ല. അവസാന കുറച്ച് കാലമായി ബെയ്ല് കളത്തിന് പുറത്ത് തന്നെയാണ്.

ബെയ്ല് മാത്രമല്ല ബെൻസീമയും പരിക്ക് കാരണം ഫൈനലിൽ ഉണ്ടാകില്ല. ഇന്നലെ വലൻസിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് ഫൈനലിൽ എത്തിയത്. അത്ലറ്റിക്കോ മാഡ്രിഡോ ബാഴ്സലോണയോ ആകും റയലിന്റെ ഫൈനലിലെ എതിരാളികൾ.

Advertisement