ബൗണ്ടറി ലൈനിനു പുറത്ത് നിന്ന് ഒരു ക്യാച്ച്, ബിഗ് ബാഷ് ലീഗിൽ കണ്ടത് അപൂർവ്വ് കാഴ്ച

- Advertisement -

ഇന്ന് ബിഗ്ബാഷ് ലീഗിൽ ബ്രിസ്ബെയ്ൻ ഹീറ്റും ഹൊബാർട്ടും തമ്മിലുള്ള മത്സരത്തിൽ കണ്ടത് ഒരു അപൂർവ്വ ക്യാച്ചായിരുന്നു. ഹൊബാർട്ടിന്റെ താരം വേഡ് അടിച്ചു പറത്തിയ പന്ത് ബൗണ്ടറി ലൈനും കടന്നാണ് ബ്രിസ്ബെയ്ൻ താരം റെൻഷാ ക്യാച്ചാക്കി മാറ്റിയത്. ആദ്യ സിക്സ് ലൈനൈന് മുന്നിൽ നിന്ന് പന്ത് കയ്യിൽ ഒതുക്കിയ റെൻഷാ പന്ത് വായുവിലേക്ക് ഉയർത്തി എറിഞ്ഞു. പക്ഷെ പന്തും റെൻഷോയും പോയത് ബൗണ്ടറി ലൈനിനും പിറകിലേക്ക്.

ബൗണ്ടറി ലൈനും കടന്ന് നിന്നിരുന്ന റെൻഷോ അവിടെ നിന്ന് തന്നെ വായുവിലേക്ക് ഉയർന്ന് പന്ത് ഗ്രൗണ്ടിലെക്ക് തട്ടിയിട്ടു. അത് അപ്പോഴേക്കും അവിടെ ഓടിയെത്തിയ സഹ ഫീൽഡർ ടോം ബാന്റൺ കൈക്കലാക്കി. ഇത് ഔട്ട് കൊടുക്കമോ ഇല്ലയോ എന്നതിൽ ആദ്യം ആശയക്കുഴപ്പം ഉണ്ടായി. മുമ്പ് ബൗണ്ടറി ലൈൻ കടന്നാണ് ഫീൽഡർ നിൽക്കുന്നത് എങ്കിൽ ക്യാച്ച് അംഗീകരിക്കില്ലായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഫീൽഡർ ആദ്യം ഒഅന്ത് തൊടുന്നത് ബൗണ്ടറി ലൈനിൻ മുന്നിൽ വെച്ച് ആണ് എങ്കിൽ പിന്നീട് സിക്സ് ലൈനിന് പുറത്ത് ചെന്ന് ഗ്രൗണ്ട് തൊടാതെ ബൗൾ തൊട്ടാൽ സിക്സായി കണക്കാക്കില്ല. അത് കണക്കിലെടുത്ത് ഈ ക്യാച്ച് അനുവദിക്കുകയാണ് ചെയ്തത്.

Advertisement