ഇറ്റാലിയൻ മതിൽ കിയെല്ലിനിക്ക് യുവന്റസിൽ രണ്ട് വർഷത്തെ കരാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസ് ക്യാപ്റ്റനായ കിയെല്ലിനി ക്ലബിൽ തുടരും എന്ന് ഉറപ്പായി. വെറ്ററൻ താരം ക്ലബിൽ രണ്ടു വർഷത്തേക്ക് തുടരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. യൂറോ കപ്പിന് പിന്നാലെ കരാർ ഒപ്പുവെക്കും എന്ന് നേരത്തെ തന്നെ താരം സൂചന നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. രണ്ട് വർഷത്തെ കരാർ പൂർത്തിയാക്കുന്നതോടെ വിരമിക്കാൻ ആണ് കിയെല്ലിനി ഉദ്ദേശിക്കുന്നത്.

നേരത്തെ ക്ലബ് വിടും എന്ന് കരുതപ്പെട്ടിരുന്ന കിയെല്ലിനി അലെഗ്രിയുടെ യുവന്റസിലേക്കുള്ള തിരിച്ചുവരവോടെയാണ് തീരുമാനം മാറ്റിയത്. കിയെല്ലിനിയെ ക്ലബിൽ നിലനിർത്തണം എന്ന് അലെഗ്രി ആവശ്യപ്പെട്ടിരുന്നു. യൂറോ കപ്പിലെ പ്രകടനവും നിർണായകമായി.

കഴിഞ്ഞ രണ്ടു സീസണിൽ ഭൂരിഭാഗം മത്സരങ്ങളും പരിക്ക് കാരണം നഷ്ടമായ താരമാണ് കിയെല്ലിനി. 2005 മുതൽ യുവന്റസ് ഡിഫൻസിൽ ഉള്ള താരമാണ് കിയെല്ലിനി. യുവന്റസിനൊപ്പം ഒമ്പതു സീരി എ കിരീടം അദ്ദേഹം നേടിയിട്ടുണ്ട്. ഡ്ർസിങ് റൂമിയിൽ കിയെല്ലിനിയുടെ സാന്നിദ്ധ്യവും യുവന്റസിന് അത്യാവശ്യമാണ്.