പ്രീമിയര്‍ ലീഗ് ടി20 പ്രഖ്യാപിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്, ഐപിഎൽ ഫ്രാഞ്ചൈസികളുടെ ടീമുകള്‍ക്ക് സാധ്യത

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തങ്ങളുടെ സ്വന്തം ടി20 ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതായി അറിയിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. പ്രീമിയര്‍ ലീഗ് ടി20 എന്ന് പേരിട്ടിരിക്കുന്ന ടൂര്‍ണ്ണമെന്റ് അടുത്ത വര്‍ഷം ജനുവരി – ഫെബ്രുവരി മാസങ്ങളിൽ നടക്കും. ആറ് ടീമുകളാണ് ടൂര്‍ണ്ണമെന്റിൽ പങ്കെടുക്കുക.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും ഡല്‍ഹി ക്യാപിറ്റൽസിന്റെയും ഉടമസ്ഥതയിലുള്ള ടീമുകള്‍ ടൂര്‍ണ്ണമെന്റിലുണ്ടാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ചെന്നൈ സൂപ്പര്‍ കിംഗ്സ്, സൺറൈസേഴ്സ് ഹൈദ്രാബാദ് എന്നിവരുമായും ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.