എ.സി മിലാന് തിരിച്ചടി, ബിഗ്ലിയ നാല് മാസത്തേക്ക് പുറത്ത്

ഇറ്റാലിയൻ ക്ലബായ എ സി മിലാ ന് തിരിച്ചടി. പരിക്കിനെ തുടർന്ന് മിലാൻ പ്രതിരോധ താരം ലൂക്കാസ് ബിഗ്ലിയ നാല് മാസത്തേക്ക് കളത്തിന് പുറത്തിരിക്കും. പരിശീലനത്തിനിടെയാണ് അർജന്റീനിയൻ സൂപ്പർ സ്റ്റാറിന് പരിക്കേറ്റത്. ഫിൻലന്റിൽ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ബിഗ്ലിയക്ക് നാല് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ വിധിച്ചത്.

2017 ലാണ്‌ താരം ലാസിയോയിൽ നിന്നും പതിനേഴ് മില്യൺ യൂറോയ്ക്ക് മിലാനിൽ എത്തിയത്. പരിക്കേൽക്കുന്നതിനു മുൻപ് ഈ സീസണിൽ ഒൻപത് ലീഗ് മത്സരങ്ങളിലും രണ്ടു യൂറോപ്പ ലീഗ് മത്സരങ്ങളിലും ബിഗ്ലിയ കളിച്ചിരുന്നു. റഷ്യൻ ലോകകപ്പിന് ശേഷം ബിഗ്ലിയ അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും വിരമിച്ചിരുന്നു.