അറ്റലാന്റ കഴിഞ്ഞ സീസണേക്കാൾ മുകളിൽ ഈ സീസണിൽ എത്തും എന്ന സൂചനയാണ് നൽകുന്നത്. ഗോളടി നിർത്താൻ കഴിയാത്ത അറ്റലാന്റ ഇന്നലെ തകർത്തത് വൻ ടീമായ ലാസിയോയെ ആണ്. അതും ലാസിയോയുടെ ഹോം ഗ്രൗണ്ടിൽ ചെന്ന്. ലാസിയോയെ അറ്റാക്കിങ് ഫുട്ബോളിലൂടെ തകർത്ത അറ്റലാന്റ 4 ഗോളുകൾ അടിച്ച് 4-1ന്റെ വിജയം സ്വന്തമാക്കി. മത്സരം തുടങ്ങി ആദ്യ പത്ത് മിനുട്ടിൽ തന്നെ അറ്റലാന്റ മുന്നിൽ എത്തിയിരുന്നു.
10ആം മിനുട്ടിൽ ജർമ്മൻ താരം റോബിൻ ഗോസൻസ് ആണ് ആദ്യം ലീഡ് നൽകിയത്. പിന്നാലെ 32ആം മിനുട്ടിൽ ഹാൻസ് ഹറ്റെബോർ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിൽ തന്നെ ഗോമസ് കൂടെ ഗോൾ നേടിയതോടെ അറ്റലാന്റയുടെ ലീഡ് 3-0 ആയി. രണ്ടാം പകുതിയിൽ കൈസെഡോയിലൂടെ ഒരു ഗോൾ മടക്കാൻ ലാസിയോക്ക് ആയെങ്കിലും അവർ തിരിച്ച് വരാൻ ശ്രമിക്കും മുമ്പ അറ്റലാന്റയുടെ നാലാം ഗോളും വന്നു. 61ആം മിനുട്ടിൽ തന്റെ രണ്ടാം ഗോളുമായി ഗോമസാണ് കളി അറ്റലാന്റയുടേതാണ് എന്ന് ഉറപ്പിച്ചത്. രണ്ട് മത്സരങ്ങളിൽ നിന്നായി എട്ടു ഗോളുകൾ അറ്റലാന്റ അടിച്ചു കഴിഞ്ഞു.