യുവതാരങ്ങളിൽ വിശ്വാസം അർപ്പിച്ച് ഹൈദരാബാദ് എഫ് സി

Img 20201001 110759
- Advertisement -

ഹൈദരാബാദ് എഫ് സി അവരുടെ യുവതാരങ്ങളിൽ ഉള്ള വിശ്വാസം കാത്തുസൂക്ഷിക്കുകയാണ്‌. രണ്ട് യുവതാരങ്ങളുടെ കരാർ കൂടെ ഹൈദരാബാദ് എഫ് സി പുതുക്കിയിരിക്കുകയാണ്. ഗോൾ കീപ്പർ അനുജ് കുമാറിന്റെയും ഡിഫൻഫർ നിഖിൽ പ്രഭുവിന്റെയും കരാർ ആണ് പുതുക്കിയത്. രണ്ട് താരങ്ങളും മൂന്ന് വർഷത്തെ കരാർ ആണ് പുതുതായി ഒപ്പുവെച്ചിരിക്കുന്നത്‌.

അനുജ് കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ് സിയുടെ ഐ എസ് എൽ സ്ക്വാഡിൽ ഉണ്ടായിരുന്നു. സീസൺ രണ്ടാം പകുതിയിൽ അനുജ് ഐലീഗിൽ ഇന്ത്യൻ ആരോസിനു വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ചു. നിഖിൽ പ്രഭു കഴിഞ്ഞ സീസണിലാണ് ഹൈദരാബാദ് എഫ് സിയിൽ എത്തിയത്. ഹൈദരബാദിന്റെ റിസേർവ്സ് ടീമിന്റെ ക്യാപ്റ്റനാണ്. മുമ്പ് മുംബൈ എഫ് സി അണ്ടർ 16 ടീമിൽ നിഖിൽ ഉണ്ടായിരുന്നു.

Advertisement