രക്ഷകനായി വിനീഷ്യസ്, റയലിന് വീണ്ടും വിജയം

20201001 104710
- Advertisement -

ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ലീഗിലെ രണ്ടാം വിജയം. ഇന്നലെ നടന്ന മത്സരത്തിൽ റയൽ വല്ലഡൊയിഡിനെ നേരിട്ട റയൽ മാഡ്രിഡ് കുറച്ച് അധികം കഷ്ടപ്പെടേണ്ടി വന്നു എങ്കിലും വിജയം സ്വന്തമാക്കി. യുവ ബ്രസീലിയൻ താരം വിനീഷ്യസിന്റെ ഏക ഗോൾ 1-0ന്റെ വിജയമാണ് റയൽ മാഡ്രിഡ് ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ നേടിയത്. ഗോൾ കീപ്പർ കോർതൊയുടെ മികവും റയലിന്റെ വിജയത്തിൽ നിർണായകമായി.

സബ്ബായി എത്തി ആയിരുന്നു വിനീഷ്യസ് ജൂനിയർ ഗോൾ നേടിയത്‌. കഴിഞ്ഞ മത്സരത്തിൽ റയൽ ബെറ്റിസിനെയും റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയുരുന്നു. രണ്ട് വിജയങ്ങളും ഒരു സമനിലയുമായി റയൽ മാഡ്രിഡിന് ഇപ്പോൾ 7 പോയന്റാണ് ഉള്ളത്. ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡ് ലെവന്റെയെ നേരിടും.

Advertisement