ജയം കണ്ടു എ.സി മിലാൻ, സീരി എയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു

ഇറ്റാലിയൻ സീരി എയിൽ ഹെല്ലാസ് വെറോണയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു എ.സി മിലാൻ. ജയത്തോടെ മിലാൻ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. മിലാൻ ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. മികച്ച തുടക്കം ലഭിച്ച വെറോണക്ക് ഒമ്പതാം മിനിറ്റിൽ കനത്ത തിരിച്ചടി ലഭിച്ചു. ഒരു കൗണ്ടർ അറ്റാക്കിൽ റാഫേൽ ലിയോയുടെ ക്രോസ് വെറോണ ക്യാപ്റ്റൻ മിഗ്വൽ വെലോസോയുടെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു.

എ.സി മിലാൻ

സെൽഫ് ഗോളിന് പിന്നിൽ പോയ വെറോണ തിരിച്ചു വരാൻ അവസരങ്ങൾ സൃഷ്ടിച്ചു. 19 മത്തെ മിനിറ്റിൽ ഫാബിയോ ഡിപയോളിയുടെ പാസിൽ നിന്നു കോറയ് ഗന്തർ ആണ് അവർക്ക് സമനില സമ്മാനിച്ചത്. തുടർന്ന് വിജയഗോൾ നേടാനുള്ള മിലാൻ ശ്രമങ്ങൾ ആണ് കാണാൻ ആയത്. ഒടുവിൽ 81 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റെബിച്ചിന്റെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ സാന്ത്രോ ടൊണാലി മിലാന്റെ ജയം ഉറപ്പിക്കുക ആയിരുന്നു.