ലീഗിൽ പരാജയം അറിയാതെ 20 മത്സരങ്ങൾ, നെയ്മറിന്റെ ഗോളിൽ മാഴ്സെയെ തോൽപ്പിച്ചു പി.എസ്.ജി

20221017 022936

ഫ്രഞ്ച് ലീഗ് വണ്ണിൽ ഈ സീസണിൽ തങ്ങളുടെ ഏറ്റവും വലിയ എതിരാളികൾ ആയ മാഴ്സെയെ ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു പി.എസ്.ജി. ഇരു ടീമുകളും തമ്മിൽ മികച്ച പോരാട്ടം ആണ് കാണാൻ സാധിച്ചത്. പലപ്പോഴും മാഴ്സെ പാരീസ് പ്രതിരോധത്തെ പരീക്ഷിച്ചപ്പോൾ മെസ്സി, നെയ്മർ, എമ്പപ്പെ അടങ്ങിയ പാരീസ് മാഴ്സെക്ക് നിരന്തരം ഭീഷണി ഉയർത്തി.

പി.എസ്.ജി

മാഴ്സെ പന്ത് കൈവിട്ടപ്പോൾ പിടിച്ചെടുത്ത എമ്പപ്പെയുടെ പാസിൽ നിന്നു ആദ്യ പകുതിക്ക് തൊട്ടു മുമ്പ് നെയ്മർ പി.എസ്.ജിക്ക് നിർണായക ഗോൾ സമ്മാനിക്കുക ആയിരുന്നു. ഈ സീസണിൽ പാരീസിന് ആയി നെയ്മർ നേടുന്ന പത്രണ്ടാം ഗോൾ ആയിരുന്നു ഇത്. ഗോൾ തിരിച്ചടിക്കാൻ മാഴ്സെ ശ്രമങ്ങൾ ഉണ്ടായി എങ്കിലും 72 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സാമുവൽ ഗിഗോറ്റിന് ചുവപ്പ് കാർഡ് കണ്ടത് അവർക്ക് വിനയായി. നെയ്മറിന് നേരെയുള്ള അപകടകരമായ ഫൗളിന് ആണ് താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്. ലീഗിൽ പി.എസ്.ജി ഒന്നാമത് തുടരുമ്പോൾ നാലാം സ്ഥാനത്ത് ആണ് മാഴ്സെ.