ഐ എഫ് എ ഷീൽഡ്; സെമി ലൈനപ്പ് ആയി

- Advertisement -

ഐ എഫ് എ ഷീൽഡ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങൾ കൂടി കഴിഞ്ഞതോടെ സെമി ലൈനപ്പ് തീരുമാനമായി. ഇന്ന് ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരെ നിർണയിക്കുന്ന നിർണായക പോരിൽ മോഹൻ ബഗാൻ ടാറ്റ അക്കാദമിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്തി. ഇതോടെ ആണ് സെമി തീരുമാനമായത്. ആദ്യ സെമിയിൽ ഗ്രൂപ്പ് എ ചാമ്പ്യാന്മാരായ ഈസ്റ്റ് ബംഗാൾ ഗ്രൂപ്പ് ബി റണ്ണേഴ്സ് അപ്പായ ടാറ്റ ഫുട്ബോൾ അക്കാദമിയെ നേരിടും. രണ്ടാം സെമിയിൽ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ മോഹൻ ബഗാൻ ഗ്രൂപ്പ് എ റണ്ണേഴ്സായ സൈൽ എഫ് സിയേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement