സഹലിന്റെയും റാഫിയുടെ ജേഴ്സി നൽകിയത് ദുരിതാശ്വാസത്തിനായി നാലര ലക്ഷം!!

- Advertisement -

കൊറോണ കാലത്ത് നാട് നേരിടുന്ന പ്രതിസന്ധികൾ കണക്കിലെടുത്ത് ചെറിയ സഹായം സ്വരൂപിക്കാനായി രണ്ട് മലയാളി ഫുട്ബോൾ താരങ്ങക്കുടെ ജേഴ്സി കഴിഞ്ഞ ദിവസങ്ങളിൽ ലേലം ചെയ്യുകയുണ്ടായി. ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി സാക്ഷാൽ മുഹമ്മദ് റാഫിയുടെ ഇന്ത്യൻ ജേഴ്സിയും, പയ്യന്നൂർ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി കേരള ബ്ലാസ്റ്റേഴ്സ് താരം സഹലിന്റെ ഇന്ത്യൻ ജേഴ്സിയുമാണ് ലേലത്തിൽ വെച്ചത്.

ഈ രണ്ട് ജേഴ്സിയും കൂടെ കേരളത്തിന് നൽകിയത് നാലര ലക്ഷത്തിന് അടുത്ത് ധനസഹായമാണ്. ഏഷ്യൻ കപ്പിൽ റാഫി അണിഞ്ഞ ജേഴ്സി ലേലത്തിന് പോയത് 244432 രൂപയ്ക്ക് ആണ്‌. ജേഴ്സി സ്വന്തമാക്കിയത് എഫ് സി ബ്രദേഴ്സ് ഒളവറയും. സഹലിന്റെ ജേഴ്സി ലേലത്തിൽ പോയത് 202005രൂപയ്ക്ക് ആണ്. ഗ്രേറ്റ് കവ്വായി സ്പോർട്സ് ക്ലബാണ് ജേഴ്സി സ്വന്തമാക്കിയത്. രണ്ട് ജേഴ്സിയിൽ നിന്ന് ലഭിച്ച ലേലത്തുകയും കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

Advertisement