ഭാഗ്യം തുണച്ചു, ടോസ് ജയിച്ച് മാൽഡീവ്സ് സാഫ് കപ്പ് സെമിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ഇന്ത്യയോട് പരാജയപ്പെട്ടു എങ്കിലും മാൽഡീവ്സിനൊപ്പം ഭാഗ്യം ഉണ്ടായിരുന്നു. ഗ്രൂപ്പ് ബിയിൽ നിന്ന് സെമിയിലേക്കുള്ള രണ്ടാം സ്ഥാനം ആ ഭാഗ്യം കൊണ്ട് മാത്രമാണ് മാൽഡീവ്സിന് കിട്ടിയത്. ഇന്നലെ ഇന്ത്യ 2-0 എന്ന സ്കോറിന് മാൽഡീവ്സിനെ തോല്പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോൾ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ ആരാണെന്ന് തീരുമാനം ആയിരുന്നില്ല.

ഗ്രൂപ്പിലെ ബാക്കി രണ്ട് ടീമുകൾ ശ്രീലങ്കയും മാൽഡീവ്സുമായിരുന്നു. ഇരുവരും നേരത്തെ ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയായിരുന്നു ഫലം. ഇരുവരും ഇന്ത്യയെ നേരിട്ടപ്പോൾ 2-0ന്റെ പരാജയവും. ഇത് രണ്ട് ടീമുകളെയും പോയന്റിലും ഗോൾ ഡിഫറൻസിലും അടിച്ച ഗോളിലും ഒക്കെ തുല്യരാക്കുകയായിരുന്നു. തുടർന്ന് ടോസ് ചെയ്യേണ്ടി വന്നു ആര് സെമിയിലേക്ക് കടക്കുമെന്ന് അറിയാൻ. ആ ടോസ് ജയിച്ചാണ് മാൽഡീവ്സ് സെമിയിലേക്ക് കടന്നത്.

സെപ്റ്റംബർ 12ന് നേപ്പാളിനെ ആകും മാൽഡീവ്സ് നേരിടുക. മറ്റൊരു സെമിയിൽ ഇന്ത്യ പാകിസ്താൻ പോരാട്ടമാണ്.