ഗോളടിയിൽ സിദാനെ മറികടന്ന് ജിറൂദ്

ഫ്രാൻസിന് വേണ്ടി ഗോൾ നേടിയവരുടെ പട്ടികയിൽ ഫ്രഞ്ച് ഇതിഹാസം സിദാനെ മറികടന്ന് ചെൽസി താരം.  നെതലൻഡ്‌സിനെതിരെ വിജയ ഗോൾ നേടിയതോടെയാണ് ജിറൂദ് സിദാനെ മറികടന്നത്. നെതലൻഡ്‌സിനെതിരായ ഗോൾ ഫ്രാൻസ് ജേഴ്സിയിൽ ജിറൂദിന്റെ 32മത്തെ ഗോളായിരുന്നു. 82 മത്സരങ്ങളിൽ നിന്നാണ് ജിറൂദ് സിദാന്റെ ഗോൾ നേട്ടം മറികടന്നത്.

ഫ്രാൻസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ ജിറൂദ് നാലാം സ്ഥാനത്താണ്. രണ്ടു ഗോൾ കൂടി നേടിയാൽ മൂന്നാം സ്ഥാനത്തുള്ള ഡേവിഡ് ട്രെസിഗെയെ മറികടന്നാണ് ജിറൂദിനാവും. 41 ഗോൾ നേടിയ പ്ലാറ്റിനിയും 51 ഗോൾ നേടിയ ഹെൻറിയുമാണ് ഫ്രാൻസിന് വേണ്ടി കൂടുതൽ ഗോൾ നേടിയ മറ്റു താരങ്ങൾ.

 

Previous articleഭാഗ്യം തുണച്ചു, ടോസ് ജയിച്ച് മാൽഡീവ്സ് സാഫ് കപ്പ് സെമിയിൽ
Next articleധോണിയ്ക്ക് പകരക്കാരനെ കണ്ടെത്തുക ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി: ഗില്‍ക്രിസ്റ്റ്