വൈകാതെ പരിശീലക റോളിൽ തിരിച്ചെത്തും- സിദാൻ

ഏറെ വൈകാതെ പരിശീലക റോളിൽ തിരിച്ചെത്തുമെന്ന്‌മുൻ റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ഈ സീസൺ അവസാനത്തോടെ സിദാൻ മൗറീഞ്ഞോക്ക് പകരക്കാരനായി ഇംഗ്ലണ്ടിലേക്ക് എത്തും എന്ന വാർത്തകൾക്ക് ഇടയിലാണ് സിദാന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

2016 ൽ റാഫ ബെനീറ്റസിന്റെ പകരക്കാരനായി റയൽ പരിശീലക സ്ഥാനം ഏറ്റെടുത്ത സിദാൻ തുടർച്ചയായി 3 ചാമ്പ്യൻസ് ലീഗ് കിരീടം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. റയലിനൊപ്പം ല ലീഗ കിരീടവും നേടിയിട്ടുണ്ട്.

യുണൈറ്റഡ് ബോർഡുമായി ഏറെ അഭിപ്രായ വിത്യാസങ്ങളുള്ള മൗറീഞ്ഞോ ഈ സീസണിന്റെ അവസാനത്തിനപ്പുറം ഓൾഡ് ട്രാഫോഡിൽ തുടരാനുള്ള സാധ്യത വിരളമാണ്.

Previous articleമെസ്സി കഴിഞ്ഞാൽ ഏറ്റവും മികച്ച താരം ഹസാർഡ്- റൂഡിഗർ
Next articleഭാഗ്യം തുണച്ചു, ടോസ് ജയിച്ച് മാൽഡീവ്സ് സാഫ് കപ്പ് സെമിയിൽ