റഷ്യയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിന് സമനില

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റഷ്യയിൽ സന്ദർശനത്തിൽ ഉള്ള ഇന്ത്യൻ അണ്ടർ 19 ടീമിന് അവസാന മത്സരത്തിൽ സമനില. ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യ ഇന്ന് ബൾഗേറിയയെ ആണ് സമനിലയിൽ പിടിച്ചത്. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. തുടക്കത്തിൽ പിറകിൽ പോയ ഇന്ത്യ രണ്ടാം പകുതിയിലാണ് സമനില പിടിച്ചത്. 48ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ആകാശ് ഷർമ്മ ആണ് ഇന്ത്യയുടെ ഗോൾ നേടിയത്.

ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ ആതിഥേയരായ റഷ്യയോടും രണ്ടാം മത്സരത്തിൽ മോൽഡോവയോടും ആണ് ഇന്ത്യ പരാജയപ്പെട്ടത്.