“പരിശീലകൻ ആവുക എന്നതാണ് തന്റെ ലക്ഷ്യം” – റൂണി

- Advertisement -

ഇംഗ്ലണ്ടിലേക്ക് തിരികെ വരുമെന്ന് പ്രഖ്യാപിച്ച മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൂണി എന്ത് കൊണ്ടാണ് താൻ ഡാർബിയിലേക്ക് തിരികെ വരുന്നത് എന്ന് വ്യക്തമാക്കി. പരിശീലകൻ ആവുകയാണ് തന്റെ സ്വപ്നം. അതിലേക്കുള്ള ആദ്യ ചുവടാണ് ഡാർബിയിലേക്കുള്ള വരവ്. ചാമ്പ്യൻഷിപ്പ് ക്ലബായ ഡാർബി യുണൈറ്റഡ് ആണ് റൂണിയെ കളിക്കാരനും ഒപ്പം പരിശീലകനുമായി സൈൻ ചെയ്തിരിക്കുന്നത്.

ഡാർബിയുടെ പരിശീലകനായ ഫിലിപ്പ് കോകുവിന്റെ കീഴിൽ പ്രവർത്തിക്കുക എന്ന ഓഫർ ഒരിക്കലും നിരസിക്കാൻ ആവുന്നതല്ല എന്ന് റൂണി പറഞ്ഞു. ജനുവരിയിൽ ആകും റൂണി ഡാർബിയിൽ എത്തുക‌. അതുവരെ അമേരിക്കയിൽ ഡി സി യുണൈറ്റഡിനൊപ്പം തന്നെ ആകും റൂണി കളിക്കുക. പരിശീല റോൾ സ്വീകരിക്കും എങ്കിലും ഇപ്പോഴൊന്നും വിരമിക്കാൻ ആലോചിക്കുന്നില്ല എന്ന് റൂണി പറഞ്ഞു‌. തന്റെ ആരോഗ്യം നല്ലതായിരിക്കുന്ന കാലം വരെ കളി തുടരും എന്ന് റൂണി പറഞ്ഞു.

Advertisement