ന്യൂസിലാണ്ടിനെതിരെയുള്ള പ്രാഥമിക ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ച് ലങ്ക

- Advertisement -

ന്യൂസിലാണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ഫെബ്രുവരി 14ന് ഗോള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നിലവില്‍ 22 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇത് 15 അംഗ സ്ക്വാഡായി ചുരുക്കും. ശ്രീലങ്കയുടെ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോയാണ് സ്ക്വാഡിന് അനുമതി നല്‍കിയത്.

ശ്രീലങ്ക: ദിമുത് കരുണാരത്നേ, ആഞ്ചലോ മാത്യൂസ്, ദിനേശ് ചന്ദിമല്‍, ലഹിരു തിരിമന്നേ, കുശല്‍ മെന്‍ഡിസ്, കുശല്‍ ജനിത് പെരേര, നിരോഷന്‍ ഡിക്ക്വെല്ല, ധനന്‍ജയ ഡി സില്‍വ, ആഞ്ചലോ പെരേര, ഒഷാഡോ ഫെര്‍ണാണ്ടോ, ധനുഷ്ക ഗുണതിലക, ഷെഹാന്‍ ജയസൂര്യ, ചമിക കരുണാരത്നേ, അകില ധനന്‍ജയ, ലസിത് എംബുല്‍ദേനിയ, ലക്ഷന്‍ സണ്ടകന്‍, സുരംഗ ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, കസുന്‍ രജിത, അഷിത ഫെര്‍ണാണ്ടോ

Advertisement