ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനുള്ള സൗദി ക്ലബായ അൽ നാസറിന്റെ ശ്രമം വിജയിക്കുന്നു. റൊണാൾഡോ സൗദി ക്ലബുമായി കരാർ ഒപ്പുവെക്കുന്നതിന് അടുത്ത് എത്തി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. റൊണാൾഡോയും സൗദി ക്ലബുമായുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ് ഇപ്പോൾ. ഈ ആഴ്ച തന്നെ റൊണാൾഡോ കരാർ ഒപ്പുവെക്കും എന്നാണ് സൗദി ക്ലബ് പ്രതീക്ഷിക്കുന്നത്.
2025 വരെയുള്ള കരാർ ആകും റൊണാൾഡോക്ക് നൽകുക. 200 മില്യൺ യൂറോയുടെ വേതനം ആണ് സൗദി ക്ലബ് വർഷത്തിൽ റൊണാൾഡോക്ക് വാഗ്ദാനം നൽകുന്നത്. ഒരു ഫുട്ബോൾ താരത്തിന് കിട്ടുന്ന ഏറ്റവും വലിയ വേതനം ആകും. 1800 കോടിക്ക് അടുത്ത് വരും ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനു ശേഷം ആകെ അൽ നാസർ ക്ലബ് മാത്രമാണ് റൊണാൾഡോക്ക് മുന്നിൽ ഇതുവരെ ഓഫർ വെച്ചത്.