റൊണാൾഡോയുടെ അമ്മയ്ക്ക് പക്ഷാഘാതം

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാതാവ് ആയ മരിയ ഡൊലോരസിന്റെ ആരോഗ്യ നിലയിൽ ആശങ്ക. കഴിഞ്ഞ ദിവസം റൊണാൾഡോയുടെ അമ്മ പക്ഷാഘാതം നേരിട്ടതായി പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മദീരയിലെ ആശുപത്രിയിൽ ചികിത്സയിൽ ആണ് ഇപ്പോൾ റൊണാൾഡോയുടെ അമ്മ‌. ഇന്നലെ രാത്രി തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കിയതായും പോർച്ചുഗലിൽ നിന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

അമ്മയെ കാണാൻ ആയി ക്രിസ്റ്റ്യാനോ മദീരയിൽ എത്തിയിട്ടുണ്ട്. നാളെ നടക്കുന്ന കോപ ഇറ്റാലിയ മത്സരത്തിനു മുമ്പായി റൊണാൾഡോ തിരികെ ടൂറിനിൽ എത്തും. അമ്മയുടെ നില തൃപ്തികരമാണെന്നാണ് അവസാന റിപ്പോർട്ടുകൾ.

Advertisement