കൊറോണ, ഇന്ത്യൻ U-16 ടീമിന്റെ താജികിസ്താൻ പര്യടനം ഉപേക്ഷിച്ചു

- Advertisement -

ഇന്ത്യൻ അണ്ടർ 16 ഫുട്ബോൾ ടീം നടത്താനിരുന്ന താജികിസ്താൻ പര്യടനം റദ്ദാക്കി. കൊറൊണ വൈറസ് ബാധിച്ചിരിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള 35 രാജ്യങ്ങളിലെ ആർക്കും താജികിസ്താൻ തൽക്കാലം പ്രവേശനം നൽകുന്നില്ല എന്നും അതുകൊണ്ട് തൽക്കാലം ഈ പര്യടനം നടക്കില്ല എന്നും താജികിസ്താൻ ഔദ്യോഗിക മെയിലിലൂടെ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ അറിയിച്ചു.

രണ്ട് സൗഹൃദ മത്സരങ്ങൾ ആയിരുന്നു ഇന്ത്യൻ യുവ ടീം താജികിസ്താനിൽ കളിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇന്ത്യയുടെ സീനിയർ ടീമും ഈ മാസം അവസാനം താജികിസ്താനിൽ മത്സരത്തിനായി പോകുന്നുണ്ട്. ആ മത്സരം മാറ്റി വെക്കുമോ എന്ന് വ്യക്തമല്ല.

Advertisement