റൊണാൾഡോയുടെ പരിക്ക് സാരമുള്ളതല്ല

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്നലെ പോർച്ചുഗലും ചെക്ക് റിപബ്ലിക്കും തമ്മിലുള്ള മത്സരത്തിന് ഇടയിൽ പരിക്കേറ്റിരുന്നു. റൊണാൾഡോക്ക് ഏറ്റ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ തുടക്കത്തിൽ 13ആം മിനുട്ടിൽ ആയിരുന്നു റൊണാൾഡോക്ക് പരിക്കേറ്റത്. ചെക്ക് ഗോൾ കീപ്പർ വാക്ലിക്കുമായി കൂട്ടിയിടിച്ച റൊണാൾഡോയുടെ മൂക്കിൽ മുറിവേറ്റു.

റൊണാൾഡോ

മൂക്കിൽ നിന്ന് ചോര ഒഴുകുന്ന റൊണാൾഡോയുടെ ചിത്രങ്ങൾ ആരാധകരെ വേദനിപ്പിച്ചു. പരിക്കേറ്റു എങ്കിലും റൊണാൾഡോ അത് വക വെക്കാതെ മത്സരത്തിന്റെ അവസാനം വരെ കളത്തിൽ തുടർന്നു. റൊണാൾഡോക്ക് ഇന്നലെ ഗോൾ നേടാൻ ആയില്ല എങ്കിലും ഒരു അസിസ്റ്റ് താരം സംഭാവന ചെയ്തു. മറ്റന്നാൾ നടക്കുന്ന സ്പെയിന് എതിരായ മത്സരത്തിൽ റൊണാൾഡോ കളത്തിൽ ഇറങ്ങും.