അരാഹോയുടെ പരിക്ക് ഗുരുതരം, ലോകകപ്പ് സ്വപ്നങ്ങളും തുലാസിൽ

ഉറുഗ്വേ പ്രതിരോധ താരം റൊണാൾഡ്‌ അരാഹോയുടെ പരിക്ക് ഗുരുതരം തന്നെ. ദേശിയ ടീമിന്റെ മത്സരത്തിനിടെ ആദ്യ മിനിറ്റിൽ തന്നെ താരത്തിന് തിരിച്ച് കയറേണ്ടി വന്നിരുന്നു. തുടർന്ന് ബാഴ്‌സയിൽ തിരിച്ചെത്തി മെഡിക്കൽ പരിശിധനകൾക്ക് താരം വിധേയനായി. ക്ലബ്ബ് തന്നെ പുറത്തു വിട്ട വാർത്താകുറിപ്പിൽ താരത്തിന് അവോൽഷൻ ഫ്രാക്ച്ചർ ആണെന് വ്യക്തമാക്കി.

അരോഹോ

ലീഗമെന്റുമായി ചേർന്ന് കിടക്കുന്ന എല്ലുകൾക്ക് സ്ഥാനചലനം സംഭവിക്കുമ്പോൾ ഉണ്ടാവുന്ന ഇഞ്ചുറി ആണിത്. അരാഹുവോക്ക് വലത് തുടക്കാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഇതോടെ താരത്തിന് ദീർഘമായ വിശ്രമം വേണ്ടി വരുമെന്ന് ഉറപ്പാണ്. അതേ സമയം ആരാഹുവോ ശസ്ത്രക്രിയക്ക് വിധേയനാകാൻ ഒരുക്കമല്ലെന്ന സൂചനകളും വരുന്നുണ്ട്. ഇതോടെ താരത്തിന്റെ ലോകകപ്പ് സ്വപ്നങ്ങളും അപകടത്തിലാണ്. ബാഴ്‌സലോണക്ക് ആവട്ടെ ലോകകപ്പിന് മുൻപ് കഠിനമായ ഷെഡ്യൂൾ ആണ് മുൻപിൽ ഉള്ളത്. എൽ ക്ലാസിക്കോ, ബയേണും ഇന്ററുമായുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾ തുടങ്ങി വമ്പൻ മത്സരങ്ങൾക്ക് ഇതോടെ അരാഹുവോ ഉണ്ടാവില്ല എന്നുറപ്പായി.