“നെയ്മറാവാനല്ല താൻ ഉദ്ദേശിക്കുന്നത്”- റോഡ്രിഗോ

20201012 235701
- Advertisement -

താൻ ആരുടെയും പകരക്കാരൻ ആവാനോ ഇതിനു മുമ്പ് കളിച്ച ആരെങ്കിലും ആവാനോ അല്ല ശ്രമിക്കുന്നത് എന്ന് റയൽ മാഡ്രിഡിന്റെ യുവതാരം റോഡ്രിഗോ. താൻ വളർന്നു വരുന്ന കാലം മുതൽ എല്ലാവരും തന്നെ മുൻ ബ്രസീലിയൻ താരങ്ങളുമായി താരതമ്യം ചെയ്യുമായിരുന്നു. റൊബീനോയുമായും നെയ്മറുമായും ഒരുപാട് താരതമ്യം ചെയ്യപ്പെട്ടു.

താൻ ഒരു നെയ്മർ ആകാൻ അല്ല ഉദ്ദേശിക്കുന്നത്. നെയ്മർ ഒന്നേയുള്ളൂ. ഒരു നെയ്മർ മാത്രമെ ഉണ്ടാവുകയുമുള്ളൂ. താൻ റോഡ്രിഗോ ആവാൻ ആണ് ശ്രമിക്കുന്നത് എന്നും ആർക്കും പകരക്കാരൻ ആവാനോ അനുകരിക്കാനോ അല്ല എന്നും റോഡ്രിഗോ പറഞ്ഞു. റയൽ മാഡ്രിഡിൽ ഈ സീസണിൽ പ്രധാന താരമായി മാറാനുള്ള ഒരുക്കത്തിലാണ് റോഡ്രിഗോ ഇപ്പോൾ.

Advertisement