റൈസിന് ഇംഗ്ലീഷ് ജേഴ്സിയിൽ കളിക്കാം, ഫിഫ അംഗീകരിച്ചു

- Advertisement -

വെസ്റ്റ് ഹാമിന്റെ യുവ മിഡ്ഫീൽഡർ ഡെക്ലാൻ റൈസിന്റെ രാജ്യാന്തര ടീം മാറാനുള്ള അപേക്ഷ ഫിഫ അംഗീകരിച്ചു. ഇതുവരെ അയർലണ്ടിനായി കളിച്ചിരുന്ന യുവ താരം താൻ ഇനി ഇംഗ്ലണ്ടിനു വേണ്ടി മാത്രമെ കളിക്കു എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഫിഫയ്ക്ക് നൽകിയ അപേക്ഷയാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. റൈസിന് ഇനി ഇംഗ്ലണ്ട് ജേഴ്സിയിൽ കളിക്കാം. അയർലണ്ടിനായി മുമ്പ് മൂന്ന് തവണ രാജ്യാന്തര മത്സരങ്ങൾ കളിച്ച താരമാണ് റൈസ്.

ഇംഗ്ലണ്ട് ടീമിൽ അവസരം കിട്ടുമെന്നാണ് പ്രതീക്ഷയിലാണ് റൈസ് ഈ തീരുമാനം എടുത്തത്. തീരുമാനം എടുക്കും മുമ്പ് അയർലണ്ട് പരിശീലകൻ മക്കാർത്തിയെയും ഇംഗ്ലീഷ് പരിശീലകൻ സൗത് ഗേറ്റിനെയും വിളിച്ച് സംസാരിച്ചിരുന്നു എന്നു റൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സീസണിലാണ് വെസ്റ്റ് ഹാം ജേഴ്സിയിൽ വലിയ ശ്രദ്ധ നേടാൻ റൈസിനായത്. അവസാന നാലു മത്സരങ്ങളിൽ രണ്ട് ഗോളുകൾ റൈസ് വെസ്റ്റ് ഹാമിനായി നേടിയിട്ടുണ്ട്.

Advertisement