മൂന്ന് സീനിയർ താരങ്ങളെ ഇനി ജർമ്മൻ ടീമിലേക്ക് പരിഗണിക്കാനാവില്ല, ഞെട്ടിച്ച് പരിശീലകൻ

- Advertisement -

ജർമ്മൻ ടീമിലേക്ക് ഇനി മുള്ളർ, ബോട്ടങ്, ഹമ്മൽസ് എന്നിവരെ പരിഗണിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജർമ്മൻ പരിശീലകൻ യാക്കിം ലോ. 2014 ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരങ്ങൾ ആണ് മൂവരും എങ്കിലും ജർമ്മൻ ടീമിന്റെ നല്ല ഭാവിക്ക് വേണ്ടി ഇനി അവരെ പരിഗണിക്കാനാവില്ല എന്നാണ് ലോയുടെ നിലപാട്.

ഹമ്മൽസും, ബോട്ടങ്ങും, മുള്ളറും ജർമ്മൻ കുപ്പായത്തിൽ ഏറെ വർഷങ്ങൾ ചിലവഴിച്ചവരാണ്, പക്ഷെ ദേശീയ ടീമിൽ ഇപ്പോൾ ഭാവിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ അനിവാര്യമാണ്, ഇതാണ് ശെരി എന്നതിൽ ഞാൻ പരിപൂർണ്ണ വിശ്വാസവാനാണ് എന്നാണ് ജർമ്മൻ പരിശീലകൻ പറഞ്ഞത്.

ബയേണിന്റെ താരങ്ങളായ മൂവരും പക്ഷെ സമീപകാലത്ത് ക്ലബ്ബിലും ദേശീയ കുപ്പായത്തിലും മോശം ഫോം കാരണം ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. തുടർച്ചയായുള്ള പരിക്കുകളും മൂവരെയും പുറത്താക്കാൻ ജർമ്മൻ പരിശീലകനെ സ്വാധീനിച്ചതായാണ് റിപ്പോർട്ടുകൾ.

Advertisement