ക്യാപ്റ്റൻ റാഷ്ഫോർഡിന്റെ ഗോളിൽ ഇംഗ്ലണ്ടിന് വിജയം

20210606 231805
Source: Twitter
- Advertisement -

യൂറോ കപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി നടന്ന അവസാന സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം. ഇന്ന് റൊമേനിയയെ നേരിട്ട ഇംഗ്ലണ്ട് ഏക ഗോളിനാണ് വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രിയയോടും ഒരു ഗോളിനായിരുന്നു ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ മാർക്കസ് റാഷ്ഫോർഡ് ആണ് ഇംഗ്ലണ്ടിന്റെ വിജയ ഗോൾ നേടിയത്. എല്ലാ താരങ്ങൾക്കും യൂറോ കപ്പിന് മുന്നെ അവസരം നൽകാനായി ഒരുപാട് മാറ്റങ്ങൾ സൗത്ഗേറ്റ് ഇന്ന് നടത്തിയിരുന്നു.

രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ ഗ്രീലിഷിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ആണ് റാഷ്ഫോർഡ് ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാമതൊരു പെനാൾട്ടി കൂടെ ഇംഗ്ലണ്ടിന് ലഭിച്ചിരുന്നു. എന്നാൽ പെനാൾട്ടി എടുത്ത ഹെൻഡേഴ്സണ് പന്ത് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഇനി ജൂൺ 13ന് യൂറോ കപ്പിൽ ക്രൊയേഷ്യക്ക് എതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

Advertisement