ലോര്‍ഡ്സ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു

Lords
- Advertisement -

273 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 170 റൺസ് മാത്രം 3 വിക്കറ്റ് നഷ്ടത്തിൽ നേടാനായപ്പോൾ ലോര്‍ഡ്സ് ടെസ്റ്റ് സമനിലയിൽ. മൂന്നാം ദിവസത്തെ മത്സരം പൂര്‍ണ്ണമായും മഴ കാരണം നഷ്ടമായതാണ് മത്സരം സമനിലയിൽ അവസാനിക്കുവാന്‍ കാരണം. 169/6 എന്ന നിലയിൽ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്താണ് ന്യൂസിലാണ്ട് 273 എന്ന വിജയ ലക്ഷ്യം മുന്നോട്ട് വെച്ചത്.

ഡൊമിനിക്ക് സിബ്ലേ 60 റൺസുമായി രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ ആയപ്പോൾ ജോ റൂട്ട്(40), റോറി ബേൺസ്(25), ഒല്ലി പോപ്(20*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ന്യൂസിലാണ്ടിനായി നീൽ വാഗ്നര്‍ രണ്ടും ടിം സൗത്തി ഒരു വിക്കറ്റും നേടി.

Advertisement