ജോർജിയക്ക് എതിരെ വൻ വിജയം നേടി ഹോളണ്ട്

20210606 234843
Source: Twitter
- Advertisement -

യൂറോ കപ്പിനായുള്ള ഒരുക്കങ്ങൾ വിജയത്തോടെ അവസാനിപ്പിച്ച് ഹോളണ്ട്. ഇന്ന് ജോർജിയയെ നേരിട്ട ഫ്രാങ്ക് ഡി ബോറിന്റെ ടീം എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്‌. തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഹോളണ്ട് പത്താം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ഒരു പെനാൾട്ടിയിൽ നിന്ന് ഡിപായ് ആണ് ഹോളണ്ടിന് ലീഡ് നൽകിയത്. കഴിഞ്ഞ മത്സരത്തിൽ ഡിപായ് ഇരട്ട ഗോളുകളും നേടിയിരുന്നു.

രണ്ടാം പകുതിയിലാണ് ഹോളണ്ടിന്റെ ബാക്കി രണ്ടു ഗോളുകൾ വന്നത്. വോൾവ്സ്ബർഗ് താരം വെഗോസ്റ്റാണ് 55ആം മിനുട്ടിൽ രണ്ടാം ഗോൾ നേടിയത്. പിന്നാലെ 19കാരൻ ഗ്രേവ്ബെഞ്ച് 72ആം മിനുട്ടിൽ ഗോൾ പട്ടിക പൂർത്തിയാക്കി. ഇനി യൂറോ കപ്പിൽ ഉക്രൈന് എതിരെയാണ് ഹോളണ്ടിന്റെ മത്സരം.

Advertisement