ക്വാഡ്രറുപുൾ സ്വപ്നങ്ങളുമായി മാഞ്ചസ്റ്റർ സിറ്റി

20210321 023245
- Advertisement -

ഇംഗ്ലണ്ടിൽ ഒരു ടീമിനും സാധിക്കാത്ത കാര്യമാണ് ക്വാഡ്രറുപുൾ. ഒരൊറ്റ സീസണിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ നാലു കിരീടങ്ങളും നേടുക എന്നതാണ് ക്വാഡ്രറുപുൾ. 1999ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രെബിൾ കിരീടം നേടിയതല്ലാതെ ഒരു ഇംഗ്ലീഷ് ടീമും ട്രെബിൾ കിരീടം വരെ നേടിയിട്ടില്ല. എന്നാൽ ഇത്തവണ എല്ലാ നേട്ടങ്ങളെയും മറികടക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് ആയേക്കും. ഇപ്പോൾ അവർ നാലു ടൂർണമെന്റിലും വലിയ കിരീട പ്രതീക്ഷയിലാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവർ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാവും സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് എത്തിപ്പിടിക്കാൻ കഴിയുന്നതിലും ദൂരെയാണ് സിറ്റി ലീഗിൽ ഉള്ളത്. ഇനി നാലു വിജയങ്ങൾ കൂടെ നേടിയാൽ സിറ്റിക്ക് ലീഗ് കിരീടം ഉറപ്പിക്കാം.

ലീഗ് കപ്പിലും സിറ്റി കിരീടത്തിന് അടുത്തതാണ്. അവിടെ ഇനി ഫൈനൽ മാത്രമാണ് അവർക്ക് ബാക്കി. ഫൈനലിൽ സ്പർസ് ആകും അവരുടെ എതിരാളികൾ. എഫ് ഈ കപ്പിൽ സിറ്റി ഇന്നലെ ഏവർട്ടനെ തോല്പിച്ചതോടെ സെമി ഫൈനലിൽ എത്തിയിട്ടുണ്ട്. അവിടെ കിരീടം ഇനി രണ്ട് മത്സരങ്ങളുടെ മാത്രം ദൂരത്തിലാണ്. പിന്നെ ഉള്ളത് ചാമ്പ്യൻസ് ലീഗാണ്. സിറ്റിക്ക് ഒരിക്കലും കിട്ടാ കനിയാണ് ചാമ്പ്യൻസ് ലീഗ്. പെപ് ഇത്തവണ ചാമ്പ്യൻസ് ലീഗ് വലിയ പ്രാധാന്യത്തോടെ ആണ് നോക്കി കാണുന്നത്. ഇപ്പോൾ ക്വാർട്ടറിലാണ് സിറ്റി നിൽക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ഇപ്പോൾ ഉള്ള ഏതു ടീമിനെയും തോൽപ്പിക്കാൻ കഴിവുള്ള ടീമാണ് സിറ്റി. ഇത്തവണ പെപ്പിന്റെ ടീം നാലു കിരീടങ്ങളുമായി ചരിത്രം കുറിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

Advertisement