ലോകകപ്പിനുള്ള തയ്യാറെടുപ്പെന്ന നിലയിലാണ് താന്‍ ഐപിഎല്‍ കളിക്കണമെന്ന് തീരുമാനിച്ചത്

- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര ഒഴിവാക്കി താന്‍ ഐപിഎല്‍ കളിക്കുവാന്‍ തീരുമാനിച്ച വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി ഷാക്കിബ് അല്‍ ഹസന്‍. താന്‍ രാജ്യത്തിനെക്കാള്‍ കൂടുതല്‍ ഐപിഎലിന് പ്രാധാന്യം കൊടുക്കുന്നുവെന്നാണ് പലരും പറയുന്നതെന്നും എന്നാല്‍ ദേശീയ ബോര്‍ഡ് പോലും ഇത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് ഷാക്കിബ് പറയുന്നത്.

ഈ വിഷയത്തില്‍ മാധ്യമങ്ങളെ തെറ്റിപ്പിച്ചത് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ ആണെന്നാണ് ഷാക്കിബ് പറയുന്നത്. ലോകകപ്പിനുള്ള തയ്യാറെടുപ്പെന്ന നിലയില്‍ ഐപിഎല് കളിക്കണമെന്നാണ് തന്റെ കത്തിലുണ്ടായിരുന്നതെന്നും അല്ലാതെ അക്രം ഖാന്‍ മാധ്യമങ്ങളെ അറിയിച്ചത് പോലെ തനിക്ക് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇനി കളിക്കേണ്ട എന്നൊരു തീരുമാനം താന്‍ എടുത്തിട്ടില്ലെന്നും ഷാക്കിബ് വ്യക്തമാക്കി.

തന്റെ കത്ത് വ്യക്തമായി വായിക്കാതെയാണ് അക്രം ഖാന്‍ മാധ്യമങ്ങളോട് സംസാരിച്ചതെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഷാക്കിബ് പറഞ്ഞു. തന്റെ തീരുമാനത്തിന് പിന്തുണ അറിയിച്ച് ഐപിഎല്‍ കളിക്കുവാന്‍ തന്നെ അറിയിച്ച ബിസിബി പ്രസിഡന്റ് നസ്മുള്‍ ഖാന് താരം നന്ദി അറിയിച്ചു.

Advertisement